കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കേ 'സന' ബസിന് തീപ്പിടിച്ച് കത്തിയമർന്നു, ഒഴിവായത് വൻദുരന്തം | VIDEO

കൊണ്ടോട്ടിയിൽ സന ബസിന് തീപ്പിടിച്ചപ്പോൾ
കൊണ്ടോട്ടിയിൽ സന ബസിന് തീപ്പിടിച്ചപ്പോൾ

കൊണ്ടോട്ടി (മലപ്പുറം): കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസ്സിന് തീപ്പിടിച്ചു. പാലക്കോട്-കോഴിക്കോട് റൂട്ടിലോടുന്ന സന ബസ്സാണ് കത്തിയത്. ബസ് പൂര്‍ണമായും കത്തിനശിച്ചു പുക ഉയര്‍ന്ന ഉടന്‍തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല.

കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജങ്ഷനു സമീപം കൊളത്തൂരില്‍വെച്ചാണ് ബസ്സിന് തീപ്പിടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 


 

Content Highlights: sana bus fire kondotty malappuram