സലാം നടുക്കണ്ടി അന്തരിച്ചു

സലാം നടുക്കണ്ടി
സലാം നടുക്കണ്ടി

കോഴിക്കോട്: പ്രമുഖ പരിസ്ഥിതിപ്രവർത്തകനും പ്രാദേശിക പത്ര പ്രവർത്തനും അനൗൺസറും മികച്ച അധ്യാപകനുള്ള 'ഗുരുശ്രേഷ്ഠ’ അധ്യാപക അവാർഡ് ജേതാവുമായ സലാം നടുക്കണ്ടി അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുത്തുകാരനും സാമൂഹിക വിമർശകനുമായ എം.എൻ. കാരശ്ശേരി സഹോദരനാണ്.

വിദ്യാഭ്യാസ-സാമൂഹിക-പരിസ്ഥിതി മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു സലാം നടുക്കണ്ടി. ഇരുവഞ്ഞിപുഴ സംരക്ഷണ സമിതി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കാരശ്ശേരി കറുത്തപറമ്പിലാണ് വീട്.

Content Highlights: salam nadukkandy passed away