മോദിക്ക് ട്രംപിനെയും പിണറായിക്ക് മോദിയെയും പേടി- സച്ചിൻ പൈലറ്റ്

#News Desk
യു.ഡി.എഫ്. സ്ഥാനാർഥി ടി.പി. അഷ്റഫലിയുടെ പ്രചാരണാർഥം 'കൊണ്ടോട്ടി നെക്സ്റ്റ് കണക്ട് വിത്ത് സച്ചിൻ പൈലറ്റ്' പരിപാടിയിൽ സച്ചിൻ പൈലറ്റ് സംസാരിക്കുന്നു
യു.ഡി.എഫ്. സ്ഥാനാർഥി ടി.പി. അഷ്റഫലിയുടെ പ്രചാരണാർഥം 'കൊണ്ടോട്ടി നെക്സ്റ്റ് കണക്ട് വിത്ത് സച്ചിൻ പൈലറ്റ്' പരിപാടിയിൽ സച്ചിൻ പൈലറ്റ് സംസാരിക്കുന്നു

കൊണ്ടോട്ടി: അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ മോദി ഭയപ്പെടുന്നതുപോലെ പിണറായി വിജയൻ മോദിയെയും ഭയപ്പെടുന്നെന്ന് എ.ഐ.സി.സി. ജനറൽസെക്രട്ടറി സച്ചിൻ പൈലറ്റ് ആരോപിച്ചു. കൊണ്ടോട്ടി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ടി.പി. അഷ്‌റഫലിയുടെ പ്രചാരണാർഥം 'കൊണ്ടോട്ടി നെക്സ്റ്റ് കണക്ട് വിത്ത് സച്ചിൻ പൈലറ്റ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ വിദേശനയം അമേരിക്കൻ താത്പര്യങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ നീങ്ങുന്നത്. ലാവ്‌ലിൻ കേസ് ഇപ്പോഴും കോടതി മാറ്റിവെക്കുകയാണ്. രാജ്യത്തെ കോൺഗ്രസ് നേതാക്കളെ ഇ.ഡി. വേട്ടയാടുമ്പോൾ പിണറായിക്കെതിരേ ഒരു കേന്ദ്ര അന്വേഷണ ഏജൻസികളും നീങ്ങുന്നില്ലെന്നത് കാണേണ്ടതാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

സ്ഥാനാർഥി ടി.പി. അഷ്റഫലി, എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു എന്നിവർ പ്രസംഗിച്ചു.

Content Highlights: Sachin Pilot compares Pinarayi Vijayan's alleged fear of Modi to Trump-Modi dynamics., Criticism regarding the lack of central agency investigations into the Kerala CM., Highlighting the Lavalin case delays in the 2026 judicial context., Support for UDF candidate TP Ashrafali in Kondotty.