അയ്യപ്പനു മുന്നിൽ കണി കണ്ട് ഭക്തർ; വിഷുപ്പുലരിയിൽ ശബരിമലയിൽ തീർഥാടക പ്രവാഹം

വിഷുപ്പുലരിയിൽ ശബരിമലയിലെ തീർഥാടക പ്രവാഹം | ഫോട്ടോ: അരവിന്ദ് ലെനിൻ/മാതൃഭൂമി
വിഷുപ്പുലരിയിൽ ശബരിമലയിലെ തീർഥാടക പ്രവാഹം | ഫോട്ടോ: അരവിന്ദ് ലെനിൻ/മാതൃഭൂമി

ശബരിമല: കാനനവാസന് വിഷുക്കണി ഒരുക്കി. അയ്യപ്പനേയും ശ്രീകോവിലിൽ ഒരുക്കിയ വിഷുക്കണിയും തൊഴുത് ധന്യതയിൽ സ്വാമി ഭക്തർ. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി എന്നിവർ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി.

ബുധനാഴ്ച പുലർച്ചെ നാലുമണിയ്ക്ക് നട തുറന്ന് അയ്യപ്പനെ കണികാണിച്ചശേഷം ഭക്തർക്ക് ദർശനം നൽകി. എഴുമണിവരെയായിരുന്നു വിഷുക്കണി ദർശനം. വൻ തിരക്കായിരുന്നു സന്നിധാനത്ത് അനുഭവപ്പെട്ടത്. വിഷു-മേടമാസ പൂജകൾ പൂർത്തിയാക്കി 18-ന് രാത്രി 10-ന് നട അടയ്ക്കും. അതുവരെ ദിവസവും കളഭാഭിഷേകം,പടിപൂജ എന്നിവയുണ്ട്.

Content Highlights: Vishu Kani at Sabarimala. temple timings, rituals, and pilgrim influx