ശബരിമലയില്‍ വന്‍ തിരക്ക്; ഭക്തര്‍ വരി നില്‍ക്കുന്നത് മണിക്കൂറുകളോളം

ശബരിമല:മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്റെ ആദ്യ ദിനത്തില്‍ ശബരിമലയില്‍ കനത്ത തിരക്ക്. ഭക്തര്‍ മണിക്കൂറുകളോളമാണ് വരില്‍നില്‍ക്കുന്നത്. നിയന്ത്രണ വേലികള്‍ പോലും ചാടികടന്ന് ആളുകള്‍ പോകുന്നു. ഏഴ്മണിക്കൂര്‍ നേരം വരെ വരിനില്‍ക്കുന്നവര്‍ ഉണ്ട്.
ഇക്കൊല്ലത്തെ മുന്നൊരുക്കങ്ങള്‍ പൂര്‍ണമാണെന്ന് ദേവസ്വവും സര്‍ക്കാരും പറഞ്ഞിരുന്നെങ്കിലും പതിവുപോലെ അവസാനനിമിഷമുള്ള ഓട്ടപ്പാച്ചിലിന് മാറ്റമൊന്നുമുണ്ടായില്ല. ഒരുക്കങ്ങള്‍ അവലോകനംചെയ്യുന്ന യോഗങ്ങള്‍ മുന്‍വര്‍ഷത്തേതിനു സമാനമായ ഗൗരവത്തില്‍ നടന്നില്ലെന്ന് സര്‍ക്കാര്‍ജീവനക്കാര്‍വരെ സമ്മതിക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എല്ലാ വര്‍ഷവും നടത്തുന്ന യോഗവും ഇത്തവണയുണ്ടായില്ല. പമ്പയില്‍ ഒരു യോഗംപോലും വിളിച്ചില്ല.
Content Highlights: Sabarimala witnesses massive crowds on the first day of the Mandalam-Makaravilakku pilgrimage