ശബരിമലയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാർ- രാജീവ് ചന്ദ്രശേഖർ

പത്തനംതിട്ട: ശബരിമലയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശനിയാഴ്ച പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയെയും അവിടെ എത്തുന്ന വിശ്വാസികളെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി പറയണം. അത് നരേന്ദ്രമോദിയോട് പറയാം.
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാഷ്ട്രീയനേതൃത്വമാണ്. പിണറായി വിജയൻ സർക്കാരിന്റെ അറിവില്ലാതെ ഒന്നും നടക്കില്ല. കേരളത്തിലെ മന്ത്രിമാർക്കും പങ്കുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നത്. ഗുരുതര വീഴ്ചയുണ്ടായെന്ന് ഏത് സാധാരണക്കാരനും മനസ്സിലാകും.
സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണം. 30 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും പരിശോധിക്കണം. സംസ്ഥാന സർക്കാരിന് കൊള്ള നടത്താൻ മാത്രമേ ആഗ്രഹമുള്ളൂ. ആരേയും ഒളിപ്പിക്കാൻ സർക്കാർ ശ്രമിക്കരുത്. ആരുടെയെങ്കിലും വീട്ടിൽ കയറി സ്വർണം എടുത്താൽ, അത് വീഴ്ചയാണോ കളവാണോ എന്ന് തർക്കിക്കേണ്ടതില്ല. സിപിഎം ചെയ്താൽ അത് വീഴ്ച, മറ്റുള്ളവർ ചെയ്താൽ കളവ് എന്നതാണ് അവരുടെ സമീപനം. ഇത് ഇനി നടക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Content Highlights: BJP State President Rajiv Chandrasekhar demands central intervention for Sabarimala, alleging state govt complicity in gold smuggling.