മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു

#സ്വന്തം ലേഖകൻ
സി പിഎം ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പാർട്ടിയിൽ ചേർന്ന ശേഷം സംസാരിക്കുന്നു.ഫോട്ടോ: ബിജു വര്‍ഗീസ്
സി പിഎം ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പാർട്ടിയിൽ ചേർന്ന ശേഷം സംസാരിക്കുന്നു.ഫോട്ടോ: ബിജു വര്‍ഗീസ്

തിരുവനന്തപുരം:  മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിൽ നിന്നാണ് രാജേന്ദ്രൻ  അംഗത്വം സ്വീകരിച്ചത്.  ഇടുക്കിയിൽ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥൻ, സിപിഎം പ്രവർത്തകൻ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം അംഗത്വം സ്വീകരിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഒരു മാസത്തോളമായി ബിജെപി നേതൃത്വവുമായി സജീവ ചർച്ചയിലായിരുന്നു രാജേന്ദ്രൻ. നേരത്തെ തിരുവനന്തപുരത്ത് എത്തി രാജീവ്‌ ചന്ദ്രശേഖറുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

ബിജെപിയിൽ ചേരുന്നതിന് പ്രത്യേക നിബന്ധനകൾ വച്ചിട്ടില്ല എന്ന് രാജേന്ദ്രൻ.
തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മത്സരിക്കാൻ ആഗ്രഹം ഇല്ലെന്നും പ്രതികരണം. ഹൈറേഞ്ചിലെ പ്രശ്നങ്ങൾ തീർക്കാൻ ഇടപെടുമെന്ന് ബിജെപി അധ്യക്ഷനിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. താനാരെയും ഒപ്പം ക്ഷണിച്ചിട്ടില്ല എന്നും രാജേന്ദ്രൻ പറഞ്ഞു.

ഞാൻ പ്രമുഖൻ ഒന്നുമല്ല. ദീർഘകാലമായി രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നു. വിശ്വാസം നഷ്ടപ്പെട്ടു. മാനസിക വിഷമം ഉണ്ടായി. ഇതുവരെ പ്രവർത്തിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല. ഉപദ്രവിക്കരുത് എന്ന് പലതവണ പറഞ്ഞു. ഇത്രനാൾ പലതും സഹിച്ചു. പുതിയ രാഷ്ട്രീയ പ്രവേശനമാണ് ഇടുക്കിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതെന്ന് മനസിലാക്കിയത്തോടെയാണ് ബിജെപി അധ്യക്ഷനെ കാണാൻ തീരുമാനിച്ചത്- രാജേന്ദ്രൻ പറഞ്ഞു. 

Content Highlights: Former MLA S. Rajendran officially joins BJP in Thiruvananthapuram. Read about his political future and promises for the High Range region.