പഞ്ചായത്ത് യോഗത്തിൽ ഭരണ- പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്; പ്രസിഡന്റുൾപ്പെടെ നാലുപേർക്ക് പരിക്ക്

#ന്യൂസ് ഡെസ്ക്
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രസിഡൻറ് ആൻസി തോമസ്, വൈസ് പ്രസിഡൻറ് സെലിൻ വിൻസെൻറ് എന്നിവർ.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രസിഡൻറ് ആൻസി തോമസ്, വൈസ് പ്രസിഡൻറ് സെലിൻ വിൻസെൻറ് എന്നിവർ.

ചെറുതോണി (ഇടുക്കി): വാഴത്തോപ്പ് പഞ്ചായത്ത് സമിതി യോഗത്തിൽ ഭരണ, പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കുട്ടത്തല്ല്. പ്രസിഡന്റും വൈസ് പ്രസിഡന്റുമടക്കം നാല് അംഗങ്ങൾക്ക് പരിക്കേറ്റു. പ്രസിഡൻറ് ആൻസി തോമസിനും വൈസ് പ്രസിഡൻറ് സെലിൻ വിൻസെൻറിനും, പ്രതിപക്ഷ മെമ്പർമാരായ സിജി ചാക്കോയ്ക്കും, പ്രഭാ തങ്കച്ചനുമാണ് പരിക്കേറ്റത്. എല്ലാവരെയും ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിനിടെയാണ് കൂട്ടത്തല്ല് നടന്നത്. കഴിഞ്ഞവർഷത്തെ പ്രോജക്ടുകൾ മാറ്റിയത് സംബന്ധിച്ച് കമ്മിറ്റിക്ക് മുൻപുതന്നെ ഇരു വിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതാണ് കൈയാങ്കളിയിലെത്തിയത്. പ്രതിപക്ഷ അംഗങ്ങൾ പ്രസിഡൻറിനെ ആക്രമിക്കുന്നത് തടയാനെത്തിയ വൈസ് പ്രസിഡൻറിനെയും പ്രതിപക്ഷമെമ്പർമാരായ സിജി ചാക്കോ, പ്രഭാതങ്കച്ചൻ എന്നിവർ ആക്രമിക്കുകയായിരുന്നുവെന്ന് ഭരണപക്ഷം ആരോപിക്കുന്നു. പ്രസിഡന്റിന്റെ സാരി വലിച്ചുകീറാനും ശ്രമം നടന്നെന്ന് അവർ പറഞ്ഞു.

പ്രതിപക്ഷ മെമ്പർമാരായ സിജി ചാക്കോ, പ്രഭാ തങ്കച്ചൻ എന്നിവർ

എന്നാൽ, ഭരണപക്ഷം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് എൽ.ഡി.എഫ്. അംഗങ്ങൾ ആരോപിച്ചു. ഇടുക്കിയിൽനിന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. കഴിഞ്ഞവർഷത്തെ നടപ്പാക്കാൻ പറ്റാത്തപദ്ധതികൾ മാറ്റിയതു സംബന്ധിച്ച് ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായിരുന്നു. മാർച്ചിനു മുമ്പ് പൂർത്തിയാക്കാൻ കഴിയാത്ത പദ്ധതികളാണ് മാറ്റിയതെന്നും. ഇത്തരത്തിൽ ലഭിക്കുന്ന ഫണ്ട് കുടിശ്ശിക ജവഹർ ഭവനനിർമാണ പദ്ധതിയിൽ അടയ്ക്കാനാണ് തീരുമാനിച്ചത്. ഭരണ പ്രതിപക്ഷ അംഗങ്ങൾ മുൻ കമ്മിറ്റികളിൽ തീരുമാനിച്ചതനുസരിച്ചാണ് പ്രോജക്ടുകൾ മാറ്റിയതെന്നും പ്രസിഡൻറ് പറഞ്ഞു.

Content Highlights: ruckus and clash in panchayat meeing many injured including president and opposition members