രാജ്യസഭാ സീറ്റിൽ കേരള കോൺഗ്രസ് എമ്മിന് ആശങ്കയില്ല- റോഷി അഗസ്റ്റിൻ

റോഷി അ‌ഗസ്റ്റിൻ | ഫോട്ടോ: ജി.ആർ.രാഹുൽ
റോഷി അ‌ഗസ്റ്റിൻ | ഫോട്ടോ: ജി.ആർ.രാഹുൽ

കോട്ടയം: ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതുന്ന സ്വഭാവം കേരള കോൺഗ്രസ് എമ്മിനില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. യുഡിഎഫിൽ വരണമെന്ന് പറഞ്ഞു കൊണ്ട് ആർക്കും അപേക്ഷ കൊടുത്തിട്ടില്ല. രാജ്യസഭാ സീറ്റിൽ കേരള കോൺഗ്രസ് എമ്മിന് ആശങ്കയില്ല. കേരള കോൺഗ്രസിനേക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്നും ജൂലൈ ഒന്നിന് ശേഷവും കേരള കോൺഗ്രസ് എമ്മിന് രണ്ട് എം.പിമാരുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പി.ജെ ജോസഫവുമായി ചർച്ച നടത്തിയെന്ന വാർത്തയും റോഷി അഗസ്റ്റിൻ നിഷേധിച്ചു. പി.ജെ ജോസഫിനെ സ്വകാര്യ ചടങ്ങിൽ കണ്ടുമുട്ടിയിട്ടില്ലെന്നും അദ്ദേഹം അരൂപിയായി ചർച്ച നടത്തിക്കാണുമെന്നും മന്ത്രി പരിഹസിച്ചു.


 

Content Highlights: roshi augustine about kerala congress m entry to udf