‘മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’; പിണറായിക്ക് മറുപടിയുമായി റോജി എം. ജോൺ

#ന്യൂസ് ഡെസ്ക്
റോജി എം. ജോൺ, പിണറായി വിജയൻ | Photo: Screengrab/ ANI
റോജി എം. ജോൺ, പിണറായി വിജയൻ | Photo: Screengrab/ ANI

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി റോജി എം. ജോൺ. മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം തനിക്കില്ലെന്നും ജനാധിപത്യത്തിന്റെ ഭാഷയെ തനിക്ക് വശമുള്ളൂ എന്നും റോജി എം. ജോൺ ഫേയ്സ്ബുക്കിൽ കുറിച്ചു.

ഫേയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
അല്ലയോ പ്രതിപക്ഷ നേതാവേ…
എന്റെ ഭാഗത്തും തെറ്റുണ്ട്. അങ്ങ് പറഞ്ഞത് പോലെ കടക്ക് പുറത്തെന്നോ, വീട്ടിൽ പോയി ചോദിക്കാനോ പറഞ്ഞ് പ്രതിഷേധക്കാരെ ആട്ടിവിട്ട് അങ്ങയെ പോലെ ഉന്നതമായ ‘ജനാധിപത്യബോധം’ ഞാനും കാണിക്കണമായിരുന്നു. അതല്ലെങ്കിൽ അങ്ങ് ചെയ്തത് പോലെ കയ്യിൽ ചെടിച്ചട്ടിയോ അല്ലെങ്കിൽ ഹെൽമറ്റോ കൊടുത്ത് കുറച്ച് ആളുകളെകൊണ്ട് ‘രക്ഷാപ്രവർത്തനം’ നടത്തിച്ച് അങ്ങയെപ്പോലെ തികഞ്ഞ ‘മനുഷ്യത്വം’ ഉയർത്തിപ്പിടിക്കണമായിരുന്നു. അതുമല്ലെങ്കിൽ അങ്ങ് ചെയ്തത് പോലെ കറുത്ത ബാനർ, കറുത്ത മാസ്ക്, കറുത്ത വസ്ത്രം തുടങ്ങിയവയ്ക്ക് പരിപാടിയിൽ നിരോധനം ഏർപ്പെടുത്തി അങ്ങയെപ്പോലെ പ്രതിഷേധക്കാരോട് ഐക്യപ്പെടണമായിരുന്നു. അങ്ങയുടെ സഹപ്രവർത്തകരെപ്പോലെ മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല. എനിക്ക് ജനാധിപത്യത്തിന്റെ ഭാഷയേ വശമുള്ളൂ. അതെന്റെ കുറവാണെങ്കിൽ അതങ്ങനെ തന്നെ തുടരട്ടെ- മന്ത്രി കുറിച്ചു.

 
 

മഹാരാജാസിൽ മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയയ്ക്കെതിരേ സൈബറാക്രമണം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഫേയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. നഫീസത്തുൽ മിസ്രിയയ്ക്കെതിരേ കോൺഗ്രസ്- ലീഗ് അണികൾ നടത്തുന്ന സൈബറാക്രമണവും പോലീസിന്റെ ഭരണകൂട വേട്ടയും ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്.

Content Highlights: Minister Roji M. John responded to Pinarayi Vijayan's criticism regarding the SFI protest at Maharaja's College., Rozi M. John stated he only knows the language of democracy and dismissed allegations., Pinarayi Vijayan had earlier condemned the cyber attacks against SFI activist Nafeesathul Misriya.