പതാകദിനമാചരിച്ചു

ആർ.ജെ.ഡി. മണ്ഡലം കമ്മിറ്റിയുടെ പതാകാദിനാചരണത്തിൽനിന്ന്
ആർ.ജെ.ഡി. മണ്ഡലം കമ്മിറ്റിയുടെ പതാകാദിനാചരണത്തിൽനിന്ന്

തലശ്ശേരി: സെപ്റ്റംബർ 18 മുതൽ 20 വരെ പറശ്ശിനിക്കടവിൽ നടക്കുന്ന ആർ.ജെ.ഡി. സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി തലശ്ശേരി മണ്ഡലം കമ്മിറ്റി പതാകദിനം ആചരിച്ചു. ആർ.ജെ.ഡി. സംസ്ഥാനകമ്മിറ്റി അംഗം കെ.കെ.ജയപ്രകാശ്, മണ്ഡലം പ്രസിഡൻറ് പന്ന്യന്നൂർ രാമചന്ദ്രൻ, ജോർജ് പീറ്റർ, കരിമ്പിൽ രാമദാസ്, ബാബു ഡിക്രൂസ്, കെ.പുഷ്പ, വിക്ടർ രൂപൻ എന്നിവർ നേതൃത്വം നൽകി.

Content Highlights: RJD Thalassery constituency committee observed Flag Day., Event held ahead of the RJD state camp in Parassinikkadavu., Camp scheduled from September 18 to 20., Led by prominent RJD leaders including KK Jayaprakash and Pannyannoor Ramachandran.