റിപ്പോർട്ടർ ചാനൽ ഓഫീസിലെ 21 മണിക്കൂർ നീണ്ട എസ്‌.ഐ.ടി റെയ്ഡ് പൂർത്തിയായി; എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യുന്നു

Photo: Screengrab/Mathrubhumi News
Photo: Screengrab/Mathrubhumi News

കൊച്ചി: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ റിപ്പോർട്ടർ ചാനൽ ഓഫീസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നടത്തിയ റെയ്ഡ് അവസാനിച്ചു.

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നിന്നും മദ്യം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട അബ്കാരി ആക്ടിന്റെ മുന്നോട്ടുള്ള നടപടികളുടെ ഭാഗമായി എക്സൈസ് സംഘവും റിപ്പോർട്ടർ ടിവി ഓഫീസിൽ എത്തിയിരുന്നു. വിദേശമദ്യം കണ്ടെടുത്ത സംഭവത്തിൽ ആൻ്റോ അഗസ്റ്റിനെതിരെ എക്സൈസ് സംഘം അന്വേഷണവും ചോദ്യം ചെയ്യലും നടത്തിവരികയാണ്.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ (ആർ.ബി.സി) ആസ്ഥാനത്തും അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും അടക്കം അഞ്ച് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. 21 മണിക്കൂർ പിന്നിട്ട നടന്ന റെയിഡാണ് പൂർത്തിയായത്. മെമ്മറി കാർഡുകളക്കം രേഖകളും കണ്ടെത്തിയിരുന്നു.

Content Highlights: Special Investigation Team conducted a raid at Reporter TV office in Kochi., The 21-hour long search was related to financial irregularities in Argentina football team's Kerala visit., Raids were simultaneously conducted at five locations, including the RBC headquarters and Augustine brothers' houses., Memory cards and crucial documents were seized during the operation., Excise department also investigated Anto Augustine over an Abkari case involving illegal liquor seizure.