മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറി

മുഖ്യമന്ത്രി വി.ഡി. സതീശന്‍,രത്തന്‍ യു. ഖേല്‍ക്കര്‍
മുഖ്യമന്ത്രി വി.ഡി. സതീശന്‍,രത്തന്‍ യു. ഖേല്‍ക്കര്‍

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയാകും.

2024 ഡിസംബർ മുതൽ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി അദ്ദേഹം പ്രവർത്തിക്കുകയായിരുന്നു.

കർണാടക സ്വദേശിയായ രത്തൻ യു. ഖേൽക്കർ 2003 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. വിവിധ ജില്ലകളിൽ കളക്ടറായും ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇൻഫോപാർക്ക് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മെഡിക്കൽ ബിരുദധാരിയാണ്.

Content Highlights: Dr. Rattan U. Kelkar appointed as Secretary to CM V.D. Satheesan., Previously served as Chief Electoral Officer since December 2024., 2003 batch Kerala cadre IAS officer., Experienced in roles including Health Secretary and NHM Mission Director.