പി.വി. ചന്ദ്രന് സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് സമ്മാനിച്ചു

കോഴിക്കോട്: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കോഴിക്കോട് മെട്രോ ലീജിയന്റെ പൊതുപ്രവര്‍ത്തകനുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് 'മാതൃഭൂമി' ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന് ദേശീയപ്രസിഡന്റ് എം.ആര്‍. ജയ്ഷാ സമ്മാനിച്ചു. സാമൂഹിക, സാംസ്‌കാരിക, സംഘടന, മാധ്യമ, ബിസിനസ്, പൊതുപ്രവര്‍ത്തന, ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചതിനാണ് പുരസ്‌കാരം.
മാതൃഭൂമിക്കുപുറമേ കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍, ശ്രീനാരായണ എജുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ്, ശ്രീകണ്‌ഠേശ്വരക്ഷേത്രയോഗം പ്രസിഡന്റ് തുടങ്ങി വിവിധമേഖലകളിലെ പ്രവര്‍ത്തനമാണ് പി.വി. ചന്ദ്രനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
മാതൃഭൂമി ഡയറക്ടര്‍മാരായ ഹേമലതാ ചന്ദ്രന്‍, ഷെറിന്‍ ഗംഗാധരന്‍, സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ദേശീയസെക്രട്ടറി ജനറല്‍ എം. വാസുദേവന്‍, ദേശീയ കോഡിനേറ്റര്‍ കെ. ജയപ്രശാന്ത് ബാബു, കോഴിക്കോട് പ്രസിഡന്റ് കെ. ശ്യാമള, സെക്രട്ടറി രാജേഷ് പി. മാങ്കാവ്, കെ.പി. രാജീവന്‍ കോവൂര്‍, ജിമേഷ് വേങ്ങേരി, ബാബു ചെറിയേടത്ത്, ആഷിക് വിശ്വനാഥ്, സി.ഇ. ചാക്കുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: Mathrubhumi Chairman & MD PV Chandran honored with SCI Kozhikode Lifetime Achievement Award for contributions across social, cultural, media, and business sectors. Learn more!