അറസ്റ്റില്‍ സമയം തെളിഞ്ഞു, ഇനി അന്‍വര്‍ 2.0!

#പി. മുരളീധരന്‍
പി.വി. അന്‍വര്‍ | ഫോട്ടോ: അജിത് ശങ്കരന്‍/മാതൃഭൂമി
പി.വി. അന്‍വര്‍ | ഫോട്ടോ: അജിത് ശങ്കരന്‍/മാതൃഭൂമി

നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ അപ്രതീക്ഷിതമായ അറസ്റ്റ് കേരളരാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഭാഗ്യം അറസ്റ്റിന്റെ രൂപത്തില്‍ അദ്ദേഹത്തെ മാടിവിളിച്ചത് ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിന്റെ പാര്‍ട്ടിയുടെ നിറംകെട്ട പ്രകടനത്തെ തുടര്‍ന്ന് കേരളരാഷ്ട്രീയത്തിലെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ്. നിലമ്പൂര്‍ വനംവകുപ്പ് ഓഫീസ് അടിച്ച് തകര്‍ത്ത കേസില്‍ എം.എല്‍.എയെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്യുന്നത് ഇന്നലെ വൈകിട്ടാണ്. വന്യമൃഗശല്യത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിലെ അറസ്റ്റ് അന്‍വറിനെ ജനകീയപ്രശ്‌നങ്ങള്‍ക്കു വേണ്ടി പോരാട്ടം നടത്തുന്ന, രാഷ്ട്രീയഭിന്നതയുടെ പേരില്‍ വേട്ടയാടപ്പെടുന്നയാളെന്ന തിളക്കമാര്‍ന്ന പരിവേഷം നല്‍കുന്നു. കോണ്‍ഗ്രസും മുസ്ലീംലീഗും ബി.ജെ.പിയുമൊക്കെ അദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ രംഗത്തു വന്നിട്ടുണ്ട്. കൂടാതെ, അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തിനുള്ള തടസ്സങ്ങള്‍ മിക്കവാറും നീങ്ങി.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് നടക്കുന്ന സംസ്ഥാന രാഷ്ട്രീയത്തെ അറസ്റ്റ് എങ്ങനെയാണ് ബാധിക്കുക എന്ന് ഉറ്റുനോക്കുകയാണ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയ നിരീക്ഷകരും. ഈ അറസ്റ്റ് ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ്. 1. അന്‍വറെ അറസ്റ്റു ചെയ്തത് വ്യക്തമായ ലക്ഷ്യത്തോടെയാണോ? 2. അറസ്റ്റ് സി.പി.എമ്മിന്റെ രാഷ്ട്രീയ കണക്കുകൂട്ടലിലെ പിഴവാണോ, ആണെങ്കില്‍ ആര്‍ക്കാണ് അതിന്റെ നേട്ടം? 3. അന്‍വറിന്റെ സ്വീകാര്യത വര്‍ധിക്കുന്നത് യു.ഡി.എഫിനെ എങ്ങനെയാണ് ബാധിക്കുക? 4.അന്‍വറിന്റെ രാഷ്ട്രീയഭാവിയെ ഈ അറസ്റ്റ് എങ്ങനെയാണ് സ്വാധീനിക്കുക?  ആദിവാസി യുവാവ് മണിയെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മാര്‍ച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തില്‍ കലാശിച്ചത് .ഔദ്യോഗിക കൃതൃനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവ അടക്കമുള്ള വകുപ്പുകളാണ് കേസിലെ ഒന്നാം പ്രതിയായ അന്‍വറിനെതിരേ ചുമത്തിയിരിക്കുന്നത്.

Content Highlights: Write up on P.V. Anwar's arrest

Continue reading