കെ.ടി.ഡി.സി ചെയർമാനാക്കണം; മുഖ്യമന്ത്രി വി.ഡി സതീശന് കത്ത് നൽകി പി.വി അൻവർ

#സ്വന്തം ലേഖകൻ
മുഖ്യമന്ത്രി വി.ഡി.സതീശനും പി.വി.അന്‍വറും (ഫയല്‍ ചിത്രം) |ഫോട്ടോ:മാതൃഭൂമി
മുഖ്യമന്ത്രി വി.ഡി.സതീശനും പി.വി.അന്‍വറും (ഫയല്‍ ചിത്രം) |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: കെ.ടി.ഡി.സി ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് പിവി അൻവർ മുഖ്യമന്ത്രി വി.ഡി സതീശന് കത്ത് നൽകി. താൻ അടക്കം മൂന്ന് പേരെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് നൽകിയെന്നും പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൻവറുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. സർക്കാർ അധികാരമേറ്റിട്ട് ആറ്മാസം ആയിട്ടും ബോർഡ്-കോർപ്പറേഷൻ പദവികളിൽ ഇടതുപക്ഷക്കാർ തുടരുന്നത് മുന്നണിക്കുള്ളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ആർ.എസ്.പി അടക്കമുള്ളവർ പരസ്യ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ചിലർക്ക് അമിത പ്രാധാന്യം നൽകുന്നതായും പരാതിയുണ്ടായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും വടക്കൻ കേരളത്തിലെ മുന്നേറ്റങ്ങളിൽ അൻവറിന്റെ സാന്നിധ്യം നിർണായകമായിട്ടുണ്ടെന്ന വിലയിരുത്തൽ യു.ഡി.എഫിലുണ്ട്. അസോസിയേറ്റ് അംഗം എന്ന നിലയിൽ അൻവറിനെ കെ.ടി.ഡി.സി  ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന.

Content Highlights: PV Anvar requested the KTDC Chairman position by writing a letter to the Chief Minister., The request includes adding three members, including Anvar., Delays in board and corporation appointments have sparked criticism within the front., UDF acknowledges Anvar's crucial role in northern Kerala during the assembly elections.