ഇത് നീതി ഉറപ്പായതിന്റെ സന്തോഷം- പി.എസ്.സി പരീക്ഷാ ക്രമക്കേട് പുറത്തുകൊണ്ടുവന്ന കെ. ശ്യാംകൃഷ്ണൻ

#ആർ. ജയപ്രസാദ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പി.എസ്.സി.യുടെ വിശ്വാസ്യതതന്നെ ചോദ്യംചെയ്ത ആസൂത്രണബോർഡ് ചീഫ് പരീക്ഷാ ക്രമക്കേട് പുറത്തുകൊണ്ടുവന്ന കെ. ശ്യാംകൃഷ്ണൻ സന്തോഷത്തിലാണ്. പുനർമൂല്യനിർണയത്തിൽ അദ്ദേഹത്തിനാണ് ഒന്നാം റാങ്ക്. നീതിക്കായുള്ള പോരാട്ടത്തെക്കുറിച്ച് ശ്യാംകൃഷ്ണൻ മാതൃഭൂമി പ്രതിനിധി ആർ. ജയപ്രസാദുമായി സംസാരിക്കുന്നു.

? മാർക്ക് അറിയാൻ വിവരാവകാശ കമ്മിഷനെ സമീപിക്കുമ്പോൾ നല്ല മാർക്ക് കിട്ടുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നോ

= കട്ട്-ഓഫ് മാർക്ക് വല്ലാതെ കുറഞ്ഞതോടെയാണ് സംശയമുണ്ടായത്. ‍സ്വാഭാവികമായും എനിക്കും മാർക്ക് കുറഞ്ഞിട്ടുണ്ടാകുമെന്നുതോന്നി. പി.എസ്.സിക്ക് അപേക്ഷിച്ചിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് കിട്ടിയില്ല. അതോടെയാണ് വിവരാവകാശ കമ്മിഷനെ സമീപിച്ചത്.

? വീണ്ടും മൂല്യനിർണയം നടത്തിയപ്പോൾ പ്രതീക്ഷിച്ച മാർക്ക് കിട്ടിയോ

= ആദ്യത്തേക്കാൾ 20.5 മാർക്ക് കൂടുതൽ കിട്ടി. ഒന്നാം റാങ്കിലെത്തി. എഴുതിയ ഉത്തരങ്ങൾക്കെല്ലാം മാർക്ക് കിട്ടുകയെന്നത് ഓരോ പരീക്ഷാർഥിയുടെയും അവകാശമാണല്ലോ. അത് സാധിച്ചതിൽ സന്തോഷമുണ്ട്.

? എപ്പോൾ നിയമനം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്

= ഒരു മാസത്തിനകം കിട്ടേണ്ടതാണ്. ‌നിയമനടപടി പൂർത്തിയാക്കി അധികം വൈകാതെ അഡ്വൈസും നിയമന ഉത്തരവും കിട്ടുമെന്നാണ് കരുതുന്നത്.

? എത്രകാലമായി ഈ ജോലിക്കുവേണ്ടി കാത്തിരിക്കുന്നു

= വിജ്ഞാപനംവന്ന 2022 മുതൽ പ്രയത്നമുണ്ട്. വ്യവസായ വകുപ്പിലെ ജോലിക്കിടയിലാണ് പഠനവും പരിശീലനവും മുന്നോട്ടുകൊണ്ടുപോയത്. അത്യാവശ്യം നന്നായി പരീക്ഷയെഴുതാനും അഭിമുഖത്തിൽ ഉത്തരം നൽകാനും കഴിഞ്ഞു.

Content Highlights: K. Shyamkrishnan discusses his fight against PSC exam irregularity and his journey to securing the top rank in a recent interview.