ചര്‍ച്ച പരാജയം; സ്വകാര്യബസുകൾ ഇന്ന് പണിമുടക്കുന്നു

പാലക്കാട്: സ്വകാര്യ ബസുടമാപ്രതിനിധികളുമായി തിങ്കളാഴ്ച മോട്ടോർവാഹനവകുപ്പ് അധികൃതർ നടത്തിയ ചർച്ചകളിൽ തീരുമാനമായില്ല. ചൊവ്വാഴ്ച ഒരു ദിവസത്തെ സൂചനാ പണിമുടക്ക് നടത്തുമെന്ന് സംയുക്ത ബസുടമാസമിതി ജനറൽ കൺവീനർ ടി. ഗോപിനാഥൻ അറിയിച്ചു. 15-നകം വീണ്ടും ചർച്ച നടത്താമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തീരുമാനമാവുന്നില്ലെങ്കിൽ 22-ന് അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു.
ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രിമുതൽ
കൊച്ചി: കേന്ദ്രസർക്കാരിന്റെ തൊഴിലാളിനയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച ദേശീയ പണിമുടക്ക് നടത്തും. ചൊവ്വാഴ്ച രാത്രി 12 മുതൽ ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരിവിൽപ്പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
Content Highlights: Private bus strike in Kerala as talks with transport commissioner fail