പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ 11 പേര്‍ക്ക് പുരസ്‌കാരം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു.  കേരളത്തില്‍ 11 പേര്‍ക്ക് പുരസ്‌കാരമുണ്ട്. രാജ്യത്താകെ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനും 758 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുമായി ആകെ 1090 പേര്‍ക്കാണ് പുരസ്‌കാരം. പൊലീസ് സേനയില്‍ 89 അവാര്‍ഡുകളാണ് ഇത്തവണയുള്ളത്. അഗ്‌നിരക്ഷാ സേനയ്ക്ക് അഞ്ചും സിവില്‍ ഡിഫന്‍സ് & ഹോം ഗാര്‍ഡ് സര്‍വീസിന് മൂന്നും കറക്ഷണല്‍ സര്‍വീസിന് രണ്ടും അവാര്‍ഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്നും 11 പേര്‍ക്കാണ് പുരസ്‌കാരം. എസ്.പി അജിത് വിജയന് വിശിഷ്ടസേവനത്തിനുള്ള മെഡല്‍ ലഭിക്കും. പത്ത് പേര്‍
സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം നേടി. 

പുരസ്‌കാര ജേതാക്കള്‍

ശ്യാംകുമാര്‍ വാസുദേവന്‍ പിള്ള, പൊലീസ് സൂപ്രണ്ട്
രമേഷ് കുമാര്‍ പരമേശ്വര കുറുപ്പ് നാരായണക്കുറുപ്പ്, പൊലീസ് സൂപ്രണ്ട്
പേരയില്‍ ബാലകൃഷ്ണന്‍ നായര്‍, അഡിഷണല്‍ പൊലീസ് സൂപ്രണ്ട്
പ്രവി ഇവി, അസിസ്റ്റന്റ് കമാന്‍ഡന്റ്
പ്രേമന്‍ യു, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്
മോഹനകുമാര്‍ രാമകൃഷ്ണ പണിക്കര്‍, ഹെഡ് കോണ്‍സ്റ്റബിള്‍
സുരേഷ് ബാബു വാസുദേവന്‍, ഡെപ്യൂട്ടി കമാന്‍ഡന്റ്
രാമദാസ് ഇളയടത്ത് പുത്തന്‍വീട്ടില്‍, ഇന്‍സ്‌പെക്ടര്‍
എസ് എംടി സജിഷ കെ പി, ഹെഡ് കോണ്‍സ്റ്റബിള്‍, കേരളം
എസ് എംടി ഷിനിലാല്‍ എസ്എസ്, ഹെഡ് കോണ്‍സ്റ്റബിള്‍
എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹത നേടിയത്. 

അര്‍ഹരായവര്‍ക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മെഡല്‍ സമ്മാനിക്കും.

Content Highlights: President's Medals for police, fire force officers announced