രാഷ്ട്രപതി ഇന്ന് കേരളത്തിൽ; രണ്ടുദിവസത്തെ സന്ദർശനം, കൊച്ചിയിൽ ഗവർണറും മുഖ്യമന്ത്രി സ്വീകരിക്കും

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച കേരളത്തിലെത്തും. രാവിലെ 10.35-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും സ്വീകരിക്കും.
തുടർന്ന് ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലെത്തി ക്ഷേത്രദർശനം നടത്തും. അവിടെനിന്ന് തൃശ്ശൂരിലേക്ക് പോകും. ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വൈദ്യരത്നം ആയുർവേദ കോളേജ് സുവർണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയശേഷം രാത്രി ഏഴിമല നാവിക അക്കാദമിയിൽ തങ്ങും. 28-ന് രാവിലെ എട്ടിന് ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യാതിഥിയാകും. തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മിസോറമിലേക്ക് പോകും.
Content Highlights: President Droupadi Murmu arrives in Kerala for a two-day official visit., Itinerary includes visits to Kalady, Thrissur Vaidyaratnam Ayurveda College, and Guruvayur Temple.