എം.ആര്‍. അജിത് കുമാറിന് തൽക്കാലം പോലീസ് മെഡല്‍ നല്‍കേണ്ടെന്ന് ഡി.ജി.പി; മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. എന്നാല്‍, അന്വേഷണം നേരിടുന്നതിനാല്‍ മെഡല്‍ തല്‍ക്കാലം നല്‍കേണ്ടെന്ന് ഡി.ജി.പി തീരുമാനിച്ചു. മെഡല്‍ പ്രഖ്യാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് സാധാരണ മെഡല്‍ നല്‍കാറില്ല. അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ അജിത് കുമാറിന് മെഡല്‍ നല്‍കേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കത്തയക്കുകയായിരുന്നു.
എം.ആര്‍.അജിത് കുമാറിനൊപ്പം ഹരിശങ്കര്‍ ഐ.പി.എസ്സിനും മെഡല്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ മെഡല്‍ദാന ചടങ്ങ്. എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാറിനെതിരെ പി.വി അന്‍വര്‍ എംഎല്‍എ ആണ് ആരോപണം ഉന്നയിച്ചിരുന്നത്. ഇത് വലിയ വിവാദത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
Content Highlights: police medal for mr ajith kumar