പിഎം ശ്രീയില്‍ കേരളം ഒപ്പിട്ടത് ചട്ടവിരുദ്ധം? സിപിഐ കേസിന് പോയാല്‍ പണിയാകും

പിണറായി വിജയൻ, ശിവൻകുട്ടി| Photo: PTI
പിണറായി വിജയൻ, ശിവൻകുട്ടി| Photo: PTI

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടത് ചട്ടവിരുദ്ധമായാണെന്ന് സിപിഐ. മന്ത്രിസഭ തീരുമാനിക്കാത്ത വിഷയത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് ഒപ്പുവയ്ക്കാന്‍ സാധിക്കില്ല. നിയമപരമായി അത് നിലനില്‍ക്കുന്നില്ലെന്നും സിപിഐ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി ധാരണാപത്രത്തില്‍ ഒപ്പു വച്ചത്.

കെ വാസുകി ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഒപ്പ് വച്ചത് എന്നറിയേണ്ടതുണ്ട്. മുഖ്യമന്ത്രി അല്ലെങ്കില്‍ വിദ്യഭ്യാസ മന്ത്രി എന്നിവര്‍ മന്ത്രിസഭയെ മറികടന്ന് ഒപ്പു വയ്ക്കാന്‍ കെ വാസുകിയോട് നിര്‍ദ്ദേശിച്ചതായിരിക്കാനാണ് സാധ്യത.

പിഎം ശ്രീയോട് ഇടഞ്ഞുനില്‍ക്കുന്ന സിപിഐ കോടതിയില്‍ പോയാല്‍ ഒപ്പ് റദ്ദാകും. മനോഹരര്‍ പരീക്കര്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ഗോവ എന്ന കേസ് ഇതിന് ഉദാഹരമാണ്. മന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് പദ്ധതികളില്‍ ഒപ്പു വയ്ക്കാനാകില്ല. സിപിഎമിനെതിരേ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്ന സിപിഐയെ വിഷയത്തില്‍ അനുനയിപ്പിക്കാനാകുമോ എന്നത് എളുപ്പമാകില്ല.

Content Highlights: CPI alleges Kerala`s PM SHRI pact signed by Education Secretary violates rules. Warns of legal challenges if government doesn`t retract.