ഇന്ത്യയുടെ അഭിമാന ദൗത്യം: ബഹിരാകാശത്തേക്ക് പോകുന്ന ഗഗന്‍യാന്‍ യാത്രികരെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗന്‍യാനിലെ യാത്രികരെ പ്രഖ്യാപിച്ചപ്പോള്‍
ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗന്‍യാനിലെ യാത്രികരെ പ്രഖ്യാപിച്ചപ്പോള്‍

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശപദ്ധതിയായ ഗഗന്‍യാന്‍ പദ്ധതിയുടെ യാത്രികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെത്തിയ പ്രധാനമന്ത്രി പദ്ധതിയുടെ തയ്യാറെടുപ്പുകളുടെ വിശകലനത്തിന് ശേഷമാണ് യാത്രികരെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി വി. മുരളീധരന്‍,ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് 
 എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Content Highlights: pm modi gaganyaan mission-kerala- reveal names