പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരാകുന്നു

കാഞ്ഞങ്ങാട്: എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ വിവാഹിതനാകുന്നു. തൃക്കരിപ്പൂർ സ്വദേശിയായ കെ. വിദ്യയാണ് വധു. ജൂൺ ഒന്നിന് തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽവെച്ചാണ് വിവാഹം. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോ സി.പി.എം. ജില്ലാകമ്മിറ്റിയംഗമാണ്.
എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സാക്ഷ്യപത്രമുണ്ടാക്കിയെന്ന കേസിൽ 2023-ൽ പോലീസ് വിദ്യക്കെതിരേ കേസെടുത്തിരുന്നു.
Content Highlights: Former SFI state secretary PM Arsho is getting married., The bride is K Vidya from Trikaripur., The wedding is scheduled for June 1, 2026., PM Arsho is currently a CPM district committee member.