KSRTC സൗജന്യയാത്രയുടെ സമയം മാറ്റണമെന്നാവശ്യപ്പെട്ട് പി.കെ.ശ്രീമതി; അമളി തിരിച്ചറിഞ്ഞതോടെ,’സോറി’

#ന്യൂസ് ഡെസ്ക്
പി.കെ.ശ്രീമതി
പി.കെ.ശ്രീമതി

കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസിലെ സൗജന്യ യാത്രയുടെ സമയം മാറ്റണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തർക്ക് മുന്നിൽ കത്തിക്കയറിയ സിപിഎം നേതാവ് പി.കെ.ശ്രീമതിക്ക് അമളി പറ്റി. രാവിലെ ജോലിക്ക് പോകുന്ന സ്ത്രീകളുടെ ബുദ്ധിമുട്ടെല്ലാം പറഞ്ഞ പി.കെ.ശ്രീമതി സൗജന്യയാത്രയുടെ സമയം ആറുമണി മുതൽ ആറുമണി വരെയെങ്കിലും ആക്കണമെന്ന ആവശ്യമുയർത്തി. എന്നാൽ സൗജന്യയാത്രയ്ക്ക് സമയപരിധി വെച്ചിട്ടില്ലെന്ന് മാധ്യമ പ്രവർത്തകർ ഓർമ്മപ്പെടുത്തിയതോടെയാണ് ശ്രീമതി  അമളി തിരിച്ചറിഞ്ഞത്. അങ്ങനെയാണെങ്കിൽ സോറി എന്ന് പറഞ്ഞ പി.കെ.ശ്രീമതി തനിക്ക് തെറ്റിദ്ധാരണ സംഭവിച്ചുവെന്നും കൂട്ടിച്ചേർത്തു.

ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതലാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ഇതാണ് പി.കെ.ശ്രീമതിക്ക് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നാണ് സൂചന. ഒമ്പത് മണി മുതൽ മാത്രമാണ് സൗജന്യയാത്ര എന്നാണ് താൻ കേട്ടതെന്നും ശ്രീമതി പറഞ്ഞു.

എല്ലാ ബസുകളിലും യാത്ര സൗജന്യമാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചത് യുഡിഎഫ് നടപ്പിലാക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. ചില ബസിൽ മാത്രമേ സൗജന്യം കിട്ടൂവെന്ന് പറയുന്നതല്ല ശരിയല്ലെന്നും അവർ പറഞ്ഞു.

Content Highlights: PK Sreemathi mistakenly demanded a change in KSRTC free travel timings, She assumed the scheme was restricted to specific hours based on inauguration day, Journalists clarified that there is no time limit for the free travel scheme