യാത്രയ്ക്കിടെ ചരക്ക് തീവണ്ടിയിൽ പെട്രോൾ ചോർച്ച; സംഭവം പാലക്കാട്ട്

ട്രെയിനിലെ പെട്രോൾ ചോർച്ചയടക്കാൻ അറ്റകുറ്റപ്പണി നടത്തുന്നു,ട്രെയിനിൽ നിന്നുള്ള പെട്രോൾ ചോർച്ച
ട്രെയിനിലെ പെട്രോൾ ചോർച്ചയടക്കാൻ അറ്റകുറ്റപ്പണി നടത്തുന്നു,ട്രെയിനിൽ നിന്നുള്ള പെട്രോൾ ചോർച്ച

പാലക്കാട്: യാത്രയ്ക്കിടെ പരിഭ്രാന്തി പരത്തി ചരക്ക് തീവണ്ടിയിലെ പെട്രോൾ ചോർച്ച. ശനിയാഴ്ച രാവിലെ 11.30 ഓടെ കഞ്ചിക്കോട് ഭാഗത്ത് റെയിൽവേ ട്രാക്കിലാണ് സംഭവം. എഴുപതിനായിരം ലിറ്റർ ശേഷിയുള്ള 50 ടാങ്കർ പെട്രോളുമായി എറണാകുളം ഇരുമ്പനത്തു നിന്നും ബെംഗളൂരു ദേവനഗുഡിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലെ 13-ാം നമ്പർ ടാങ്കറിലാണ് പെട്രോൾ ചോർച്ചയുണ്ടായത്.

ഇതേത്തുടർന്ന് എൻജിൻ ഡ്രൈവർ ഉടൻ ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് കഞ്ചിക്കോട് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി സുരക്ഷാ നടപടികൾ  സ്വീകരിച്ചു. പാലക്കാട് റെയിൽവേ സ്റ്റേഷൻ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ സ്ഥലത്തെത്തി ചോർച്ച അടച്ച ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചു. സംഭവത്തെത്തുടർന്ന് ട്രാക്കിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. 
 

Content Highlights: petrol leaked goods train palakkad