‘ചേച്ചി’ തത്ത കൂടുപേക്ഷിച്ചു പറന്നുപോയി; ദുഃഖത്തിൽ വീട്ടുകാരും നായക്കുട്ടികളും

കളമശ്ശേരി: 11 വർഷമായി വീട്ടുകാർ മകളെ പോലെ ഓമനിച്ചുവളർത്തിയിരുന്ന തത്ത 17-ന് രാവിലെ വീടുവിട്ട് പറന്നുപോയി. തത്തയെ കാണാതെ വീട്ടുകാർക്കൊപ്പം കൂട്ടുകാരായ രണ്ടു നായക്കുട്ടികൾ ഭക്ഷണം കഴിക്കാതെ സങ്കടം സഹിക്കാതെ വിഷമിക്കുന്നു.
നായക്കുട്ടികളായ റിക്കി എന്ന മിൻപിന്നിന്റെയും രണ്ടുവയസ്സുള്ള സാൻഡി എന്ന പേരുള്ള ചിഹ്യുവയുടെയും സന്തത സഹചാരിയാണ് ബോബി എന്ന് വിളിപ്പേരുള്ള ചുവന്ന വാലുള്ള ഈ ആഫ്രിക്കൻ ഗ്രേ തത്ത.
വീട്ടുകാർ രാവിലെ പുറത്തുപോയാൽ പാട്ടുപാടിയും പപ്പ ഇപ്പൊ വരുമെന്ന് പറഞ്ഞ് നായക്കുട്ടികളെ സമാധാനിപ്പിക്കുന്നതും 11 വയസ്സുള്ള ഈ ചേച്ചി തത്തയായിരുന്നു.
നോർത്ത് കളമശ്ശേരി, ഫെറി റോഡ്, പിആർആർഎ 35-ൽ കിഴക്കേക്കര റോയ് മാത്യുവിന്റെയും കുടുംബത്തിലെയും ഒരംഗമാണീ തത്ത.
Content Highlights: A cherished African Grey parrot, Bobi, has flown away after 11 years. The heartbroken family and their two dogs, Ricky and Sandy, are devastated by the disappearance. Bobi was a beloved companion, entertaining the dogs and bringing joy.