പെരുമ്പാവൂരിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

പെരുമ്പാവൂർ: കുറുപ്പുംപടിയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജിലെ ഒന്നാംവർഷ സൈക്കോളജി വിദ്യാർഥിനി റയാ റോയ് (19) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. സുഹൃത്തിനെ ഉടൻതന്നെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റയാ റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Content Highlights: 19-year-old psychology student Raya Roy died in a road accident., The incident occurred in Kuruppampady when the bike collided with an autorickshaw., The injured friend is currently receiving treatment at a private hospital in Kolenchery., The body has been shifted to Perumbavoor Taluk Hospital mortuary for post-mortem.