പറന്നുയരുന്നതിനിടെ കെട്ടിടത്തിലെ ചില്ലിൽ ഇടിച്ചുവീണു; പാലായിൽ മയിലിന് ദാരുണാന്ത്യം

പാലാ (അരുണാപുരം): പറന്നുയരുന്നതിനിടയിൽ കെട്ടിടത്തിന്റെ മുകൾഭാഗത്തെ ചില്ലിലിടിച്ചുവീണ് മയിലിന് ദാരുണാന്ത്യം. പാലാ അരുണാപുരം ജങ്ഷന് സമീപത്തെ വീട്ടുമുറ്റത്തുനിന്ന് മയിൽ പറന്നുയരവേ, എതിർവശത്തെ കെട്ടിടത്തിന്റെ മുകൾഭാഗത്ത് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ കഴുത്തൊടിഞ്ഞ് റോഡിലേക്ക് വീഴുകയുമായിരുന്നു.
വീണുകിടന്ന മയിലിനെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ പാലാ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ആശുപത്രി അധികൃതർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ജഡം സംസ്കരിച്ചു.
Content Highlights: A peacock died after hitting a building while flying in Arunapuram, Pala., The impact caused its neck to break, and it fell onto the road., Locals rushed the bird to Pala veterinary hospital, but it could not be saved., Forest department officials arrived and handled post-mortem and cremation procedures.