ലോക്ക്ഡൗണ്‍ കാലത്ത് പേ ചാനലുകള്‍ നിരക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലയളവില്‍ ആളുകള്‍ വീട്ടിലിരിക്കുന്ന സമയത്ത് പേ ചാനലുകള്‍ നിരക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. 

ഈ സമയത്ത് പേ ചാനലുകള്‍ നിരക്ക് ഒഴിവാക്കണമെന്നും സമൂഹത്തോട് പ്രതിബദ്ധത കാണിക്കാന്‍ ഈ ഘട്ടത്തെ വിനിയോഗിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

content highlights: pay channels asked to remove tariffs

Content Highlights: