വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ ധനസഹായം, നദികളിലെ മണ്ണുമാറ്റാൻ നടപടി- മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ | Photo: Screengrab/Mathrubhumi News
വി.ഡി. സതീശൻ | Photo: Screengrab/Mathrubhumi News

ആറന്മുള: പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. എല്ലാ സ്ഥലത്തും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി രണ്ട് ഹെലികോപ്ടറുകൾ സജ്ജമാണ്. എൻഡിആർഎഫ് സംഘത്തെയും പോലീസിനെയും ഫയർഫോഴ്‌സിനേയും എല്ലാസ്ഥലത്തും നിർത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയിലെത്താൻ വൈകിയെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരെയും എംഎൽഎമാരെയും കളക്ടർമാരെയും ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി അവർ നിരന്തരം ബന്ധപ്പെടുകയും ചെയ്തു. താൻ നേരിട്ട് ഇവിടെ വരുന്നതിലല്ലല്ലോ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

2018-ലെ പ്രളയത്തിന് ശേഷം മുന്നൊരുക്കങ്ങളൊന്നും നടത്താതിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ പ്രളയവും വെള്ളക്കെട്ടും കഴിഞ്ഞാൽ പുഴയിലെ മാലിന്യങ്ങളും വന്നടിഞ്ഞ മണ്ണും മാറ്റാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlights: Immediate financial aid of 10,000 INR for families with flooded homes., Deployment of two helicopters and NDRF teams for rescue operations., Government commitment to river cleaning and silt removal post-monsoon., Clarification on coordination between ministers, MLAs, and collectors.