ഗർഭിണിയായപ്പോൾ വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറി; യുവതിയുടെ പരാതിയിൽ സിഐക്ക് സസ്പെൻഷൻ

പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതിയെത്തുടർന്ന് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആർബി) സർക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിസിആർബി സർക്കിൾ ഇൻസ്പെക്ടർ ടി.കെ. വിനോദ് കൃഷ്ണയെയാണ് സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന കാലയളവിൽ ഇയാൾ യുവതിയ്ക്ക് വിവാഹവാഗ്ദാനം നൽകി ഒപ്പം താമസിപ്പിച്ചിരുന്നു. യുവതി ഗർഭിണിയായതോടെ ഇയാൾ വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നുവെന്നാണ് പരാതി. അതേസമയം, സിഐ വിനോദ് കൃഷ്ണയ്ക്കെതിരെ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് പരാതിക്കാരിയായ യുവതി ആവശ്യപ്പെട്ടതായും വിവരമുണ്ട്. തിരുവനന്തപുരം റേഞ്ച് ഐജിയാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.
Content Highlights: Pathanamthitta DCRB Circle Inspector suspended from service., Suspension is due to allegations of withdrawing from a marriage promise., Action taken as part of strict measures against police misconduct and indiscipline in Kerala.