അഞ്ചിൽ അഞ്ചും ചുവപ്പിച്ച 2021; പത്തനംതിട്ട ഇത്തവണ എങ്ങോട്ട് ചായും? വീണയ്ക്ക് പോരാട്ടം കടുക്കും

#ന്യൂസ് ഡെസ്‌ക്
Photo: mathrubhumi
Photo: mathrubhumi

ചെങ്കൊടിയേന്തിയ പത്തനംതിട്ട ജില്ലയേയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. 2019-ൽ കോന്നിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കെ.യു. ജനീഷ് കുമാർ വിജയിച്ചതോടെയാണ് ജില്ല പൂർണമായും ചുവന്നു തുടങ്ങിയത്. 2016-ൽ യു.ഡി.എഫ്. സ്ഥാനാർഥിയായി വിജയിച്ച അടൂർ പ്രകാശ് എം.പി.യായി പോയതോടെയാണ് കോന്നിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. എങ്കിലും പത്തനംതിട്ട ആരുടെ കൈവെള്ളയിലത് ഇരിക്കുമെന്ന് കൃത്യമായി പറയാൻ രാഷ്ട്രീയ നിരീക്ഷകർക്കു പോലും സാധിക്കാറില്ല. കാര്യങ്ങൾ എങ്ങനെമാറുമെന്നോ എവിടെ മാറുമെന്നോ പറയാനൊക്കാത്ത നാടാണിത്.

2021-ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും ചുവന്നു. വീണാ ജോർജ് (സി.പി.എം.-ആറന്മുള), മാത്യു ടി. തോമസ് (ജനതാദൾ-തിരുവല്ല), ചിറ്റയം ഗോപകുമാർ (സി.പിഐ-അടൂർ), കെ.യു. ജനീഷ്‌കുമാർ (സി.പി.എം-കോന്നി), പ്രമോദ് നാരായൺ (കേരള കോൺഗ്രസ് എം-റാന്നി) എന്നിവരാണ് ഇപ്പോഴത്തെ ജനപ്രതിനിധികൾ. കോൺഗ്രസിനൊപ്പം കേരള കോൺഗ്രസിന്റെയും പ്രതാപ ജില്ലകളിലൊന്നാണ് പത്തനംതിട്ട. എൻ.എസ്.എസ്.പിന്തുണയോടെ രണ്ട് എൻ.ഡി.പി. (നാഷണൽ ഡെമോക്രാറ്റിക് പാർട്ടി) സ്ഥാനാർഥികൾ വിജയിച്ച ചരിത്രമുണ്ട്‌.

Content Highlights: Analysis of the political shift in Pathanamthitta across 5 constituencies., Evaluation of LDF's performance vs UDF's recent resurgence in local bodies., Impact of Sabarimala and governance issues on the 2026 election outcome., Detailed voter demographic breakdown for the 2026 electoral roll., Assessment of NDA influence in key swing constituencies.

Continue reading