പറശ്ശിനി ഉത്സവം കൊടിയേറി

#ന്യൂസ് ഡെസ്‌ക്
പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ ഉത്സവത്തിന് തന്ത്രി മാടമന നാരായണൻ നമ്പൂതിരി കൊടിയേറ്റുന്നു | ഫോട്ടോ: സി.സുനിൽ കുമാർ
പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ ഉത്സവത്തിന് തന്ത്രി മാടമന നാരായണൻ നമ്പൂതിരി കൊടിയേറ്റുന്നു | ഫോട്ടോ: സി.സുനിൽ കുമാർ

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയില്‍ അഞ്ചുദിവസത്തെ പുത്തരി തിരുവപ്പന ഉത്സവത്തിന് കൊടിയേറി. ചൊവ്വാഴ്ച രാവിലെ പി.എം.സതീശന്‍ മടയന്റെ സാന്നിധ്യത്തില്‍ മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയാണ് കൊടിയേറ്റിയത്. നൂറുകണക്കിന് ഭക്തര്‍ ചടങ്ങിനെത്തി. വൈകിട്ട് തയ്യില്‍ തറവാട്ടുകാരുടെ കാഴ്ചവരവ് ക്ഷേത്രത്തില്‍ പ്രവേശിച്ചു.

ഇതിനുശേഷം തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ കാഴ്ചവരവുകളും മുത്തപ്പസന്നിധിയിലെത്തിച്ചേര്‍ന്നു.

പുത്തരി ഉത്സവത്തിന്റെ ഭാഗമായുള്ള ആദ്യത്തെ മുത്തപ്പന്‍ വെള്ളാട്ടം കാണാനും അനുഗ്രഹം വാങ്ങാനും വലിയ ഭക്തജനത്തിരക്കാണ് മടപ്പുരയില്‍ അനുഭവപ്പെട്ടത്.

ബുധനാഴ്ച പുലര്‍ച്ചെ 5.30-ന് പുത്തരി ഉത്സവത്തിന്റെ ഭാഗമായുള്ള ആദ്യ തിരുവപ്പനയുടെ പുറപ്പാട്. തുടര്‍ന്ന് രാവിലെ 10-ന് കാഴ്ച വരവുകാരെ മുത്തപ്പന്‍ അനുഗ്രഹിച്ച് യാത്രയാക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും സന്ധ്യക്ക് വെള്ളാട്ടമുണ്ടാകും.

Content Highlights: Parassinikkadavu Muthappan Temple`s 5-day Puthari Thiruvappana festival has commenced. Witness the divine Vellattam and receive blessings. Hundreds of devotees attend. Don`t miss this auspicious event!