പാലിയേക്കരയിലെ ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ജില്ലാ കളക്ടർ

തൃശ്ശൂര്‍: പാലിയേക്കരയിലെ ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ദേശീയപാതയിലെ അടിപ്പാത നിര്‍മാണം മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായ ഗതാഗതം ഉറപ്പുവരുത്തുംവരെ പാലിയേക്കരയിലെ ടോള്‍പിരിവ് നിര്‍ത്തിവെയ്ക്കണമെന്നാണ് ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസിന്റെ സഹായത്തോടെ ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കാനും ദേശീയപാത അതോറിറ്റിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഉത്തരവ് ദേശീയ പാതാ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിന് ശേഷം ഉത്തരവ് പുന:പരിശോധിക്കും.
Content Highlights: Thrissur Collector orders Palliyekkara toll plaza suspension to ease traffic congestion