കുട്ടികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; പുതുക്കോട് കുടുംബാരോഗ്യകേന്ദ്രത്തിലെ നഴ്സുമാർക്ക് സസ്പെൻഷൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: പ്രതിരോധ കുത്തിവെപ്പെടുത്ത കുട്ടികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ പുതുക്കോട് കുടുംബാരോഗ്യകേന്ദ്രത്തിലെ നഴ്സുമാർക്ക് സസ്പെൻഷൻ. രണ്ട് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാർക്കെതിരെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.

പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ കുത്തിവെപ്പെടുത്ത കുട്ടികൾക്ക് കാലാവധി കഴിഞ്ഞ പാരസെറ്റാമോൾ സിറപ്പ് നൽകിയെന്നാണ് പരാതി. ബുധനാഴ്ച 32 കുട്ടികൾക്ക് ഇവിടെവെച്ച് പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നു. കുത്തിവെപ്പിനെത്തുടർന്ന് പനിവന്നാൽ കൊടുക്കാനായി നൽകിയ പാരസെറ്റാമോൾ സിറപ്പ് 2026 ഒക്ടോബറിൽ കാലാവധി കഴിഞ്ഞതാണെന്നായിരുന്നു പരാതി.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷിതാക്കൾ മരുന്നുമായി ആശുപത്രിയിലെത്തി. തുടർന്ന് ആശുപത്രി അധികൃതർ കാലാവധി കഴിഞ്ഞമരുന്ന് തിരികെവാങ്ങി പുതിയത് നൽകി. അബദ്ധത്തിൽ സംഭവിച്ചതാണെന്നും നാലുപേർക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതെന്നും കണ്ടെത്തിയ ഉടനെ രക്ഷിതാക്കളെ വിളിച്ച് വിവരം പറഞ്ഞെന്നും ആശുപത്രി അധികൃതർ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. സംഭവത്തിൽ കൂടുതൽപേർക്കെതിരെ തുടർനടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.

Content Highlights: Junior Public Health Nurses suspended at Puthukode Family Health Center in Palakkad., Expired paracetamol syrup given to children following vaccination., Parents brought the issue to light, prompting hospital authorities to replace the medicine., Health department initiated formal suspension and further disciplinary action is expected.