‘ഒരുകാലത്തും പ്രഭാകരനെ വി.എസ്. വിശ്വാസത്തിലെടുത്തിട്ടില്ല’; വി.എസിനെ ഒറ്റിയത് താനല്ലെന്ന് എ. സുരേഷ്

പാലക്കാട്: 2011-ൽ സംസ്ഥാനത്ത് സി.പി.എം. സ്ഥാനാർഥികളെ തീരുമാനിക്കുന്നതിന് മുൻപുതന്നെ പ്രചാരണച്ചുമർ എഴുതിയ ആളാണ് മലമ്പുഴമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എ. പ്രഭാകരനെന്ന് യു.ഡി.എഫ്. സ്ഥാനാർഥി എ. സുരേഷ്. വി.എസിനെ ഒറ്റുകൊടുത്ത് പാർട്ടിയിൽനിന്ന് പുറത്തുപോയ ആളാണ് സുരേഷെന്ന എ. പ്രഭാകരന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘വി.എസിന്റെ കൂടെനിന്നെന്നുപറയുന്ന എ. പ്രഭാകരൻ മുണ്ടൂരിലും കല്ലേപ്പുള്ളിയിലും വി.എസ്. സ്ഥാനാർഥിയാകില്ലെന്ന ചിന്താഗതിയിൽ പണ്ട് ചുമരെഴുതി. അതിനേക്കാൾ വഞ്ചനയുണ്ടോ? അതിനുശേഷം വി.എസ്. എ. പ്രഭാകരന്റെ മുഖത്തുനോക്കിയിട്ടില്ല. യോഗങ്ങളിലൊക്കെ പങ്കെടുക്കാൻ വി.എസിന്റെ പ്രതിനിധിയായി ഒരാൾ വേണമല്ലോ എന്നുകരുതി അങ്ങനെ തീരുമാനിച്ചെന്നേയുള്ളൂ’. ഇദ്ദേഹത്തെ ഒരുകാലത്തും വി.എസ്. വിശ്വാസത്തിലെടുത്തിട്ടില്ലെന്നും സുരേഷ് ആരോപിച്ചു.
Content Highlights: UDF candidate A. Suresh questions the loyalty of LDF's A. Prabhakaran., Claims regarding historical campaign actions against V.S. Achuthanandan are highlighted., Focuses on the ongoing political friction in the Palakkad constituency for the 2026 elections., Addresses public allegations and counter-claims between major candidates.