കോൺഗ്രസ് വിമതന് പാലാ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ജയം; ബിജു മാത്യൂസിന്റെ വിജയം LDF പിന്തുണയോടെ

#മാതൃഭൂമി ന്യൂസ്
ബിജു മാത്യൂസ് | Image courtesy: Mathrubhumi news screengrab
ബിജു മാത്യൂസ് | Image courtesy: Mathrubhumi news screengrab

പാലാ (കോട്ടയം): പാലാ നഗരസഭയിൽ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ ബിജു മാത്യൂസിന് എൽഡിഎഫ് പിന്തുണയോടെ വിജയം. നഗരസഭയിലെ 26 അംഗങ്ങളിൽ 14 പേരുടെ പിന്തുണ ബിജുവിന് ലഭിച്ചു.

യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സെബാസ്റ്റിയൻ പനയ്ക്കലിന് 11 വോട്ടാണ് ലഭിച്ചത്. നഗരസഭയിലെ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവാണ് സെബാസ്റ്റ്യൻ. കോൺഗ്രസ് അംഗമായി വിജയിച്ച ബിജുവിനെ പാർട്ടി പുറത്താക്കിയതോടെയാണ് വിമതനായത്.

Content Highlights: Biju Mathews, a Congress dissident, won the Pala municipality vice-chairman election with LDF support, securing 14 out of 26 votes.