നാഗ്പൂരിൽ വൈദികനെ അറസ്റ്റ് ചെയ്ത സംഭവം: മനുഷ്യ സമൂഹത്തിന് അപമാനമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ

#ന്യൂസ് ഡെസ്ക്
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ | ഫോട്ടോ - ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ | ഫോട്ടോ - ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി

കോട്ടയം: മതപരിവർത്തനമാരോപിച്ച് നാഗ്പൂരിൽ വൈദികനെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ഇതിന് ഒത്താശ ചെയ്യുന്ന ഭരണാധികാരി ഭരണഘടനയ്ക്ക് വിപരീതമായി പ്രവർത്തിക്കുന്ന വ്യക്തിയെന്നും അദ്ദേഹം പറഞ്ഞു.

മതേതര രാജ്യമായ ഇന്ത്യയിൽ ഏത് മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. ഭരണഘടന അത് ഉറപ്പ് നൽകുന്നു. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമില്ല. ഇതിനെതിരെ പ്രവർത്തിക്കുന്നവർ മനുഷ്യ സമൂഹത്തിന് അപമാനമാണ്. ഒത്താശ ചെയ്യുന്ന ഭരണാധികാരി ഭരണഘടനക്ക് വിപരീതമായി പ്രവർത്തിക്കുന്ന വ്യക്തിയും. വിധ്വംസ്‌ക പ്രവർത്തികൾ നിരോധിക്കാൻ ഭരണാധികാരികൾ ഇടപെടണം. തുടർച്ചായി ഇത്തരം നടപടികൾ ഉണ്ടാകുന്നത് ആശങ്കപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

 
 

Content Highlights: Orthodox Church Head Condemns Priest's Arrest in Nagpur, Cites Constitutional Rights