മസ്തിഷ്‌ക മരണാനന്തര അവയവദാനം: കെ-സോട്ടോ വഴി ഈ വർഷം പുതുജീവിതം ലഭിച്ചത് 147 പേർക്ക്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

തിരുവനന്തപുരം: മസ്തിഷ്‌ക മരണാനന്തര അവയവദാനം വഴി ഈ വർഷം പുതുജീവിതം ലഭിച്ചത് 147 പേർക്ക്. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയും ആർമി ഉദ്യോഗസ്ഥനുമായ രാഹുൽ രാജീവാണ് ഈ വർഷത്തെ 28-ാമത്തെ അവയവ ദാതാവ്. അദ്ദേഹത്തിന്റെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവാവിനാണ് ലഭിച്ചത്. ശ്രീവരാഹം സ്വദേശിയായ 38-കാരന് ഇതോടെ പുതുജീവൻ ലഭിക്കുകയായിരുന്നു. വൈകീട്ടോടെ ശസ്ത്രക്രിയ പൂർത്തിയായ യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ഹൃദയ വാൽവ്, കരൾ, വൃക്കകൾ ഉൾപ്പെടെ ആറു പേർക്കാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് സൈനികന്റെ അവയവ ദാനം ജീവിതമേകിയത്. ഇതോടെ കെ-സോട്ടോ വഴി ഈ വർഷം നടന്ന 28-ാമത്തെ മരണാനന്തര അവയവദാനമായിരുന്നു ഇത്.

Content Highlights: Army official Rahul Rajeev became the 28th deceased organ donor in Kerala this year under K-SOTTO, giving a new lease on life to six patients, taking the total number of beneficiaries via K-SOTTO to 147.