ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

പറപ്പൂക്കര: ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബിയുടെയും അനുവിന്റെയും മകൻ ഏയ്ബലാണ് മരിച്ചത്. രാവിലെ കുട്ടി മിഠായി കഴിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞതിനാൽ തൊണ്ടയിൽ മിഠായി കുടുങ്ങിയെന്നാണ് ആദ്യം കരുതിയത്. എന്നാൽ, പോസ്റ്റുമോർട്ടത്തിൽ ശ്വാസകോശത്തിൽ അമരക്കുരു കണ്ടെത്തിയെന്ന് ആശുപത്രിയധികൃതർ അറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചത്. ഉടൻ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസങ്ങളിൽ അമരക്കായ് കഴിച്ചിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
കളിക്കുന്നതിനിടെ അബദ്ധത്തിൽ അമരവിത്ത് അകത്തുപോയതാകാമെന്ന് കരുതുന്നു. സഹോദരൻ: ആരോൺ. സംസ്കാരം ശനിയാഴ്ച 10-ന് പറപ്പൂക്കര സെയ്ന്റ് ജോൺസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
Content Highlights: A one-year-old boy named Aebal passed away in Parappookara., Post-mortem revealed a lablab bean was stuck in his lungs.