അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു. പുതൂര്‍ ഉന്നതിയിലെ കാളിയാണ് (61) മരിച്ചത്. പുതൂരിന് സമീപമുള്ള വനമേഖലയില്‍ വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി കാളി ഓടിയെങ്കിലും കാളിയുടെ കാലിന് കാട്ടാനയുടെ ചവിട്ടേറ്റു. പിന്നീട് വനപാലകരെത്തിയാണ് കാളിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. 
 

Content Highlights: one dead in wild elephant attack at attapadi