ഓണക്കാലവണ്ടികൾ; ബുക്കിങ് തുടങ്ങി, ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലേക്ക്

പയ്യന്നൂർ: ഓണക്കാലത്ത് റെയിൽവേ കേരളത്തിലേക്കും പുറത്തേക്കും ഓടിക്കുന്ന 112 തീവണ്ടി സർവീസുകളിൽ ബുക്കിങ് തുടങ്ങി. ബെംഗളൂരു, ചെന്നൈ വണ്ടികളിൽ ടിക്കറ്റ് വെയിറ്റിങ്ങിലേക്ക് നീങ്ങി. ചില വണ്ടികളിൽ നിറയെ ബർത്തുകൾ ബാക്കിയുണ്ട്. തിരുവനന്തപുരം നോർത്ത്, കൊല്ലം ഭാഗങ്ങളിൽനിന്ന് ചെന്നൈ ഭാഗത്തേക്ക് 26 സർവീസുകളാണ് നടത്തുന്നത്. മംഗളൂരുവിൽനിന്ന് ആറ് സർവീസുണ്ട്.
18-ന് ചെന്നൈ എഗ്മോറിൽനിന്ന് മംഗളുരിലേക്കുള്ള വണ്ടിയിൽ (06125) സ്ലീപ്പറിൽ ഉൾപ്പെടെ ബർത്തുകളുണ്ട്. 25, സെപ്റ്റംബർ ഒന്ന് തീയതികളിലാണ് വണ്ടി ഓടുന്നത്. മംഗളൂരുവിൽനിന്ന് ചെന്നൈ എഗ്മോറിലേക്ക് (06126) 17, 24, 31 തീയതികളിലാണ് വണ്ടി. ഇവയിലും ബർത്ത് ഒഴിവുണ്ട്. 20-ന് ഓടുന്ന താംബരം-തിരുവനന്തപുരം സെൻട്രലിൽ (06109) എ.സി.യിൽ ബർത്ത് ഒഴിവുണ്ട്. 27-നുള്ള വണ്ടിയിലും ബർത്തുണ്ട്.
19-ന് പുറപ്പെടുന്ന തേർഡ് ഇക്കണോമി ക്ലാസ് മാത്രമുള്ള ചെന്നൈ സെൻട്രൽ-കൊല്ലം (06119) വണ്ടിയിൽ നിലവിൽ 600-ഓളം ഒഴിവുണ്ട്. 26-ന് പുറപ്പെടുന്ന വണ്ടിയിൽ 300 ഒഴിവുണ്ട്.
15-നും 22-നും പുറപ്പെടുന്ന ചെന്നൈ സെൻട്രൽ-കൊല്ലം (06117) വണ്ടിയിൽ വെയിറ്റിങ്ങിലാണ്. 29-ന് പുറപ്പെടുന്ന വണ്ടിയിൽ സ്ലീപ്പർ ടിക്കറ്റുണ്ട്. 19-ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-താംബരം (06110) സ്ലീപ്പർ ഉൾപ്പെടെ ടിക്കറ്റുണ്ട്. 26-ന് പുറപ്പെടുന്ന വണ്ടിയിൽ എ.സി.യിൽ മാത്രം ഒഴിവുണ്ട്. സെപ്റ്റംബർ രണ്ടിന് പുറപ്പെടുന്ന വണ്ടിയിൽ സ്ലീപ്പറിലും ടിക്കറ്റുണ്ട്.
20-ന് പുറപ്പെടുന്ന കൊല്ലം-ചെന്നൈ സെൻട്രൽ (06120) വണ്ടിയിൽ 800 തേർഡ് എ.സി. ഒഴിവുണ്ട്. 27-ന് പുറപ്പെടുന്ന വണ്ടിയിൽ 700-ഓളം ടിക്കറ്റുണ്ട്. 16, 23, 30 പുറപ്പെടുന്ന കൊല്ലം-ചെന്നൈ സെൻട്രൽ (06118) വണ്ടിയിൽ വെയിറ്റിങ്ങാണ്.
തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും 28 സർവീസുണ്ട്. മൈസൂരുവിൽനിന്ന് കണ്ണൂരിലേക്ക് രണ്ട് സർവീസും കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് രണ്ട് സർവീസുമുണ്ട്. പാലക്കാട് വഴിയാണ് റൂട്ട്.
17, 24, 31 തീയതികളിൽ ഓടുന്ന ബെംഗളൂരു-എറണാകുളം (06148) വണ്ടിയിൽ ചില ബർത്തുകൾ കാലിയാണ്. ബെംഗളൂരു-തിരുവനന്തപുരം നോർത്ത് (06555) വണ്ടിയിൽ വെയിറ്റിങ്ങാണ്. 14, 21, 28 തീയതികളിലാണ് ഓടുന്നത്. ബെംഗളൂരു-തിരുവനന്തപുരം നോർത്ത് (06523) 17, 24 തീയതികളിൽ ഫുള്ളാണ്. 31-ന് കാലിയാണ്.
19, 26 തീയതികളിലുള്ള ബെംഗളൂരു-തിരുവനന്തപുരം നോർത്ത് (06547) ടിക്കറ്റ് വെയിറ്റിങ്ങിലാണ്. സെപ്റ്റംബർ രണ്ടിന് ടിക്കറ്റുണ്ട്. 25-ന് രാത്രി പുറപ്പെടുന്ന പാലക്കാട് വഴിയുള്ള മൈസൂരു-കണ്ണൂർ (06227) നിറയെ ബർത്തുണ്ട്. 29-ന് പുറപ്പെടുന്ന മൈസൂരു-കണ്ണൂർ (06229) ഒഴിവുണ്ട്.
16, 23, 30 തീയതികളിൽ ഓടുന്ന എറണാകുളം-ബെംഗളൂരു (06147) ബർത്ത് കാലിയാണ്. 30-ന് എ.സി. കോച്ചുകളിൽ ഒഴിവുണ്ട്. തിരുവനന്തപുരം നോർത്ത്-ബെംഗളൂരു (06556) വണ്ടിയിലും ഫുള്ളായി. 18, 25, സെപ്റ്റംബർ ഒന്നിന് ഓടുന്ന തിരുവനന്തപുരം നോർത്ത്-ബെംഗളൂരു (06524)വിന് ടിക്കറ്റ് കിട്ടാനില്ല..
20-ന് ഓടുന്ന തിരുവനന്തപുരം നോർത്ത്-ബെംഗളൂരു (06548) വണ്ടിയിൽ എ.സി.യിൽ ടിക്കറ്റുണ്ട്. 27-ന് വെയിറ്റിങ്ങിലാണ്. 30-ന് പുറപ്പെടുന്ന പാലക്കാട് വഴിയുള്ള കണ്ണൂർ-ബെംഗളൂരു (06230) വെയിറ്റിങ്ങിലാണ്.
തിരുവനന്തപുരം നോർത്ത്-മംഗളൂരു (06093) 12, 19, 26 ദിവസങ്ങളിലാണ് ഓടുന്നത്. മംഗളൂരുവിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (06094) 13, 20, 27 തീയതികളിലാണ് ഓട്ടം.
Content Highlights: 112 Onam special train services announced by Railways to and from Kerala, Bookings have started with some routes showing heavy waiting lists while others have available berths, Services cover routes between Kerala and cities like Chennai, Bengaluru, and Mangaluru