ബമ്പറടിച്ച ഭാഗ്യവാന്‍ പതിവുപോലെ ഗോഡൗണില്‍ പണിക്കെത്തി, സഹപ്രവര്‍ത്തകര്‍ക്കുള്ള 'ട്രീറ്റ്' വൈകില്ലെന്നുംവാഗ്ദാനം

ചൊവ്വാഴ്ച നെട്ടൂരിലെ നിപ്പോൺ പെയിന്റ് ഗോഡൗണില്‍ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന ശരത്ത്‌ | Photo: special arrangement
ചൊവ്വാഴ്ച നെട്ടൂരിലെ നിപ്പോൺ പെയിന്റ് ഗോഡൗണില്‍ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന ശരത്ത്‌ | Photo: special arrangement

നെട്ടൂര്‍: ഓണം ബമ്പര്‍ 25 കോടി അടിച്ച ശരത്ത് എസ്. നായര്‍ ചൊവ്വാഴ്ച രാവിലെ പതിവുപോലെ ഗോ ഡൗണില്‍ ജോലിക്കെത്തി. നെട്ടൂര്‍ ഐഎന്‍ടിയുസി ജങ്ഷനിലുള്ള നിപ്പോണ്‍ പെയിന്റ് ഗോഡൗണിലെ ഗോഡൗണ്‍ ഇന്‍ ചാര്‍ജാണ് ശരത്ത്.

നെട്ടൂര്‍ ഐഎന്‍ടിയുസി ജങ്ഷ നിലുള്ള ഗോഡൗണിലേക്ക് ബസിറങ്ങി നടന്നുവരുമ്പോള്‍ താന്‍ ടിക്കെറ്റെടുത്ത ലോട്ടറിക്കടയ്ക്കു മുന്നില്‍ ലോട്ടറിയെടുക്കാനെത്തിയവരുടെ ആള്‍ക്കൂട്ടം. ശരത്ത് ലോട്ടറിയെടുത്ത രോഹിണി ട്രേഡേഴ്സ് ഉടമ ലതീഷ് ലോട്ടറിയെടുക്കാനെത്തിയവര്‍ക്ക് ശരത്തിനെ ചൂണ്ടിക്കാട്ടി പരിചയപ്പെടുത്തി. കടയില്‍ കയറി രണ്ടു മിനിറ്റ് സന്തോഷം പങ്കിട്ടാണ് ശരത്ത് ഗോ ഡൗണിലേക്കു പോയത്.

ഗോഡൗണിലെത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ ഭാഗ്യവാനെ വരവേല്‍ക്കാന്‍ ഓടിക്കൂടി. തുടര്‍ന്ന് ജീവനക്കാര്‍ക്ക് ലഡു വിതരണം ചെയ്ത് സന്തോഷം പങ്കിട്ട ശരത്ത്, വിപുലമായ ചെലവ് ഉടന്‍ ചെയ്യാമെന്നേറ്റു.

നിപ്പോണ്‍ പെയിന്റ് കമ്പനി സ്റ്റേറ്റ് ഹെഡ് രഘുനന്ദന മേനോനും കമ്പനി ഫ്രാഞ്ചൈസിയായ ബിജി ഗ്രൂപ്പ് ഉടമ ബിനു ഗൗതമും കമ്പനിയിലെത്തി ശരത്തിനെ അഭിനന്ദിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് കമ്പനി ശരത്തിനെ അഭിനന്ദിക്കാന്‍ യോഗം ചേരും.

Content Highlights: A lucky individual who won the Onam Bumper lottery of 25 crores reported for duty at his godown job. He celebrated with colleagues, distributing sweets and promising a grand treat soon.