സിനിമാ നിര്‍മാതാവ് എസ്. കുമാര്‍ അന്തരിച്ചു

എസ്. കുമാര്‍

തിരുവനന്തപുരം: നിര്‍മാതാവും മെരിലാന്‍ഡ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പി. സുബ്രഹ്മണ്യത്തിന്റെ മകന്‍ എസ്. കുമാര്‍ (90) അന്തരിച്ചു. വഴുതക്കാട് ഈശ്വരവിലാസം റോഡ് ബീക്കണ്‍ അപ്പാര്‍ട്ട്മെന്റ് 8-ബിയിലെ വസതിയിലായിരുന്നു അന്ത്യം. എണ്‍പതുകളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ശാസ്താ പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണക്കമ്പനിയുടെ ഉടമസ്ഥനായിരുന്നു.

വേനലില്‍ ഒരു മഴ, പുതിയ വെളിച്ചം, ഭക്തഹനുമാന്‍, അമ്മേ ഭഗവതി, ശ്രീ അയ്യപ്പന്‍ തുടങ്ങിയവ എസ്. കുമാര്‍ നിര്‍മിച്ച 25-ഓളം സിനിമകളില്‍ ചിലതാണ്. ഒരുപതിറ്റാണ്ടുമുമ്പുവരെ വിതരണരംഗത്തും ടെലിവിഷന്‍ പരമ്പര നിര്‍മാണരംഗത്തും സജീവമായിരുന്നു. 

അമ്മ: മീനാക്ഷിയമ്മ. ഭാര്യ: ഡോ. കോമളം കുമാര്‍. മക്കള്‍: നീലാ രാജേന്ദ്രപ്രസാദ്, ഉമാ രാജ്ചന്ദ്രന്‍, മീന പി. കുമാര്‍ (അധ്യാപിക, പാലക്കാട് മേഴ്സി കോളജ്), അന്തരിച്ച കെ. സുബ്രഹ്മണ്യം, ഡോ. കെ. പദ്മനാഭന്‍. മരുമക്കള്‍: രാജേന്ദ്രപ്രസാദ് (ട്രിനിറ്റി തിയേറ്റര്‍ പത്തനംതിട്ട), പരേതനായ ഡോ. രാജ്ചന്ദ്രന്‍, ഡോ. പി. സന്ധ്യ, എസ്. സാനി. സഹോദരങ്ങള്‍: എസ്. ചന്ദ്രന്‍, എം. ലീല, ഡോ. എം.എസ്. ശിവകുമാര്‍, എസ്. കാര്‍ത്തികേയന്‍, എസ്. മുരുകന്‍. ശവസംസ്‌കാരം തിങ്കളാഴ്ച മൂന്നിന് നേമം മെരിലാന്‍ഡ് സ്റ്റുഡിയോ വളപ്പില്‍.

Content Highlights: Obituary S Kumar

Content Highlights: