കോവിഡ് 19 കേസുകള്‍ കുറവുള്ള അഞ്ച് ജില്ലകളില്‍ സാധാരണ ജീവിതം ഭാഗികമായി അനുവദിക്കും
തിരുവനന്തപുരം: കോവിഡ് 19 കേസുകകള്‍ കുറവുള്ള ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെ മൂന്നാമത്തെ മേഖലയായി കണക്കാക്കി സാധാരണ ജീവിതം ഭാഗികമായി അനുവദിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആലപ്പുഴയില്‍ മൂന്നും തിരുവനന്തപുരം ജില്ലയില്‍ രണ്ടും പാലക്കാട് ജില്ലയില്‍ മൂന്നും തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ ഒന്നു വീതവും കോവിഡ് 19 കേസുകളാണ് ഉള്ളത്. ഹോട്ട്സ്‌പോട്ടായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള തിരുവനന്തപുരം ജില്ലയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്. തിരുവനന്തപുരത്തെ മൂന്നാമത്തെ മേഖലയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍വെക്കും.
സാധാരണ ജീവിതം ഭാഗികമായി അനുവദിക്കുമെങ്കിലും നിയന്ത്രണങ്ങളെല്ലാം ഈ ജില്ലകളിലും ബാധകമായിരിക്കും. സിനിമാ തീയേറ്ററുകളും ആരാധനാലയങ്ങളും അടക്കമുള്ളവ അടച്ചിടും. കൂട്ടംകൂടലോ പൊതു - സ്വകാര്യ പരിപാടികളോ അനുവദിക്കില്ല. ഈ ജില്ലകളിലെ ഹോട്ട്സ്‌പോട്ടുകള്‍ പ്രത്യേകം കണ്ടെത്തി അടച്ചിടും. എന്നാല്‍ ചില ഇളവുകള്‍ അനുവദിക്കും.
കടകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ വൈകീട്ട് ഏഴുവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന തരത്തിലുള്ള ഇളവുകളാവും നല്‍കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 27 പേര്‍ രോഗമുക്തരായി | Read More..
നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍, സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിക്കും| Read More..
കോവിഡ് പ്രതിരോധത്തിനായി സ്വകാര്യ ആശുപത്രികളുടെ സഹായം തേടും: മുഖ്യമന്ത്രി | Read More..
തൊഴില്‍ മേഖലകള്‍ക്ക് ഇളവുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാം | Read More..
ഏപ്രില്‍ 20ന് ശേഷം ഒറ്റ, ഇരട്ട അക്ക വാഹനങ്ങള്‍ പുറത്തിറക്കാന്‍ ക്രമീകരണം- മുഖ്യമന്ത്രി | Read More..
തൊഴിലുറപ്പ് ജോലികള്‍ പുനഃരാരംഭിക്കാം; പക്ഷേ, കൂട്ടംകൂടിയുള്ള പണി വേണ്ട | Read More..
കോവിഡ് 19 കേസുകള്‍ കുറവുള്ള അഞ്ച് ജില്ലകളില്‍ സാധാരണ ജീവിതം ഭാഗികമായി അനുവദിക്കും| Read More..
പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശയില്‍ സ്വര്‍ണപണയ വായ്പ നല്‍കും | Read More..
Content Highlights: Normal life will be partially restored in five districts - CM
Content Highlights: