തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് ദേശീയ തലത്തില്‍ 25-ാം സ്ഥാനം

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് ദേശീയ അംഗീകാരം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിം വര്‍ക്കിന്റെ (എന്‍.ഐ.ആര്‍.എഫ്) റാങ്ക് പട്ടികയില്‍ 25-ാം സ്ഥാനമാണ് യൂണിവേഴ്സിറ്റി കോളേജിന് ലഭിച്ചത്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് റാങ്കിങ് നിശ്ചയിക്കുന്നതിനുള്ള സംവിധാനമാണ് എന്‍.ഐ.ആര്‍.എഫിന്റേത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എന്‍.ഐ.ആര്‍.എഫ് 2015ലാണ് സ്ഥാപിതമായത്.
യൂണിവേഴ്സിറ്റി കോളേജ് തുടര്‍ച്ചയായി മൂന്നാം തവണയാണ് മികച്ച സ്ഥാനം നിലനിര്‍ത്തിയത്. കേരളത്തിലെ കോളേജുകളില്‍ ഒന്നാം സ്ഥാനവും യൂണിവേഴ്സിറ്റി കോളേജിനാണ്.
content highlights: NIRF Rankings 2021, University College ranked 25th
Content Highlights: