ഗൂഗിൾമാപ്പ് നോക്കി യാത്ര, വഴിതെറ്റി നിലമ്പൂർ വനത്തിൽ കുടുങ്ങി; അധ്യാപകസംഘത്തെ ഫയർഫോഴ്സ് രക്ഷപെടുത്തി

ഫയർഫോഴ്സിന്‍റെ രക്ഷാപ്രവർത്തനം
ഫയർഫോഴ്സിന്‍റെ രക്ഷാപ്രവർത്തനം

നിലമ്പൂർ: രാത്രി ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ചവർ വനത്തിൽ കുടുങ്ങി. നിലമ്പൂർ കാഞ്ഞിരപ്പുഴ വനത്തിലാണ് രാത്രി 12 മണിയോടെ അഞ്ചുപേരടങ്ങുന്ന കാർ യാത്രികർ കുടുങ്ങിയത്. കല്‍പ്പറ്റ ഉമ്മുല്‍ഖുറ അറബിക്ക് കോളേജിലെ അദ്ധ്യാപരായ ഫൗസി, ഷുഹൈബ്, മുസ്ഫര്‍, ഷമീം, അസിം എന്നിവരാണ് വനത്തില്‍ കുടുങ്ങിയത്.

സഹപ്രവര്‍ത്തകന്റെ കല്യാണവീട് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു അധ്യാപകർ. ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ സഞ്ചരിച്ച ഇവർ വഴിതെറ്റി വനത്തിനുള്ളില്‍ അകപ്പെടുകയായിരുന്നു. തുടർന്ന് ശക്തമായ മഴയില്‍ സംഘം സഞ്ചരിച്ച കാര്‍ ചെളിയില്‍ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി എൻജിൻ ഓഫ് ആകുകയും ചെയ്തു.

വന്യമൃഗങ്ങളും ഇഴജന്തുക്കളും ഉള്ള വനത്തില്‍ നിസ്സഹായാവസ്ഥയില്‍ പെട്ടുപോയ സംഘം നിലമ്പൂര്‍ അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ വാഹനം കെട്ടിവലിച്ച് സംഘത്തെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു.

Content Highlights: Five tourists got stranded in Nilambur forest after their car got stuck in mud.