കായംകുളത്ത് നവദമ്പതിമാർ സഞ്ചരിച്ച കാറിന് തീപ്പിടിച്ചു, അപകടം വിവാഹം കഴിഞ്ഞ് പോകുന്നതിനിടെ

കായംകുളം: കായംകുളത്ത് നവദമ്പതിമാർ സഞ്ചരിച്ച കാറിന് തീപ്പിടിച്ചു. എറണാകുളം നെട്ടൂരിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കാറിനാണ് തീപ്പിടിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കായംകുളം ശഹീദാർ പള്ളിക്ക് സമീപം വെച്ചാണ് സംഭവം. തിങ്കളാഴ്ച വിവാഹിതരായവരാണ് വാഹനത്തിലുണ്ടായിരുന്നത്.
എറണാകുളത്ത് നിന്ന് കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് വാഹനത്തിൽ തീപ്പിടിത്തമുണ്ടായത്. തീ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ ഇടപെട്ട് തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ കായംകുളം ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വലിയ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്ന ഇരുവർക്കും പരിക്കുകളൊന്നുമില്ല.
Content Highlights: A car carrying a newlywed couple caught fire in Kayamkulam., The couple was traveling from Ernakulam to Kollam after their wedding on Monday., Locals and the Kayamkulam fireforce acted swiftly to put out the fire., Both passengers escaped safely with zero injuries.