നെല്ലിയാമ്പതിയുടെ ഗജസൗന്ദര്യം ഇനി ഓർമ; ചില്ലിക്കൊമ്പൻ ആളിയാറിലെ കനാലിൽ വീണ് ചരിഞ്ഞു | Video

#ന്യൂസ് ഡെസ്‌ക്
ചില്ലിക്കൊമ്പൻ | ഫോട്ടോ: ശിവപ്രസാദ്, മാതൃഭൂമി
ചില്ലിക്കൊമ്പൻ | ഫോട്ടോ: ശിവപ്രസാദ്, മാതൃഭൂമി

നെല്ലിയാമ്പതി (പാലക്കാട്): നെല്ലിയാമ്പതി മേഖലയിലെ പ്രശസ്തനായ കാട്ടാന ചില്ലിക്കൊമ്പൻ ചരിഞ്ഞു. പറമ്പികുളം വന്യജീവി സങ്കേതത്തിന് താഴെ ആളിയാർ ഡാമിൽ നിന്നും പോകുന്ന കനാലിൽ വീണാണ് ചില്ലിക്കൊമ്പൻ ചരിഞ്ഞത്. കനാൽ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു എന്നാണ് വിവരം.

ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിൽ ഉൾപ്പെടുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാർ കോണ്ടൂർ കനാലിനടുത്ത് ചില്ലിക്കൊമ്പന്റെ ജഡം കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

നെല്ലിയാമ്പതിയിൽ കാര്യമായ ഉപദ്രവങ്ങളുണ്ടാക്കാതെ ജീവിച്ചിരുന്ന ചില്ലിക്കൊമ്പൻ, ഇവിടത്തുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു.

Content Highlights: Famous Nelliampathy elephant Chillikomban passed away., Incident occurred in the Aliyar contour canal near Pollachi., Tamil Nadu Forest Department is investigating the site., The elephant was known for being relatively peaceful in the Nelliampathy region.